936 ൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോളും എല്ലാ ക്ഷേത്രവാതിലുകളും അവർണ്ണർക്ക് തുറന്നുകൊടുത്തിട്ടില്ലായിരുന്നു. ബ്രാഹ്മണേതരർക്ക് ക്ഷേത്ര പ്രവേശം വിലക്കുന്ന നിരവധി അശുദ്ധി വ്യവഹാരങ്ങളുടെ നീണ്ട ചരിത്രം തന്നെ നമുക്ക് മുന്നിലുണ്ട്. കീഴ്ജാതിയിൽ പെട്ട പുലയരും ഈഴവരും പഞ്ചകമ്മാളരും മറ്റും പ്രവേശിച്ചതിന്റെ പേരിൽ പ്രായശ്ചിത്ത ക്രിയകൾ നടത്തിയതിന്റെ നിരവധി രേഖകൾ കണ്ടെടുത്തിട്ടുണ്ട്. അധമ വിഭാഗങ്ങളെ ക്ഷേത്രത്തിൽ പ്രേവേശിപ്പിക്കരുതെന്നും അങ്ങനെ പ്രവേശിപ്പിച്ചത് ദേവന്റെയും ക്ഷേത്ര പ്രദേശത്തിന്റെയും ചൈതന്യം നഷ്ടപ്പെടരുതെന്നു പ്രയോഗ മഞ്ജരി അടക്കമുള്ള താന്ത്രിക ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. പുലയർ, പറയർ, ആശാരി, മൂശാരി, കല്ലൻ, കൊല്ലൻ മുതലായവർ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്നു കുഴിക്കാട്ട് പച്ചയിലും പറയുന്നു. ബ്രാഹ്മണർക്കൊഴികെ മറ്റാർക്കും ക്ഷേത്രം നിർമിക്കാൻ പാടില്ലെന്ന് പറയുന്നു. എന്ത് വിലകൊടുത്തും അയിത്തം നിലനിർത്താനും അശുദ്ധിയുടെ അടിസ്ഥാനത്തിൽ ആരാധനകളിൽ നിന്നും അനുഷ്ടാനങ്ങളിൽ നിന്നും നിഷ്കാസിതമാക്കാനും ബ്രാഹ്മണ്യം ശ്രമിച്ചു പോന്നു.

ഈ ഞായറാഴ്ച, വൃശ്ചികം ഒന്നിന് ഒരു മണ്ഡലകാലം കൂടി ആരംഭിക്കാൻ പോകുകയാണ്. നവ ബ്രാഹ്മണ്യത്തിന്റെ അയിത്താചാരങ്ങൾക്കു കൂടുതൽ പിന്തുണ ലഭിക്കുന്ന കാലത്തു ഇതൊന്നു കേട്ട് നോക്കൂ