കത്തുന്ന കാലത്തു ജ്ഞാനത്തിൻ മുറ്റത്ത് എന്നതായിരുന്നു ഇഖ്‌റ സൂഫി ഫെസ്റ്റിവലിന്റെ ഇതിവൃത്തം. നാം പങ്കിടുന്ന പൈതൃകങ്ങളെ നമ്മുടെ ആനന്ദങ്ങളെ ആവാഹിച്ചു പാടുകയും ആടുകയും ചെയ്യുകയായിരുന്നു ഈ നാട്. ആഹ്ലാദത്തിലേക്കും നിർഭയത്വത്തിലേക്കും നയിക്കുന്ന ജ്ഞാനത്തിന്റെ ആഘോഷത്തിൽ, നല്ല മനുഷ്യരുടെ കൂടിച്ചേരലിൽ മുഴുകുകയായിരുന്നു ഈ ചെറുപട്ടണം. പ്രായവും ലിംഗവും, മതവും വിശ്വസവും, രാഷ്ട്രീയവും പ്രദേശവും, കെൽപ്പുകളും കുറവുകളുമെല്ലാം ഇല്ലാതായ രണ്ടു നാൾ.