അവിടെ ഭയമാണ് ഭരിക്കുന്നത്’ എന്ന് ബെര്‍തോള്‍ഡ് ബ്രെഹ്ത് പറഞ്ഞത് നാസി ജര്‍മനിയെക്കുറിച്ചായിരുന്നു. ഇന്നത്തെ ഇന്ത്യയെക്കുറിച്ചും നമുക്ക് അതുതന്നെ പറയേണ്ടി വരും. ഭരണഘടനയെ അല്ല മനുസ്‌മൃതിയെ ആണ് തങ്ങൾ പിന്തുടരുന്നതെന്നു പറയാൻ മടിയില്ലാത്തവരാണ് രാജ്യം ഭരിക്കുന്നത്. സ്ത്രീകൾക്ക് വിദ്യാഭ്യാസവും സ്വകാര്യ സ്വത്തും നിഷേധിച്ച മനുസ്‌മൃതിയെ ആധാര ഗ്രന്ഥമാക്കി ഭരിക്കുന്നവർക്ക് ഇന്ത്യൻ ഭരണഘടനയെ മണിക്കാനാവില്ല. നിയമത്തിനു മുന്നിൽ എല്ലാവർക്കും സമത്വവും സംരക്ഷണവും ഉറപ്പു നൽകുന്ന ഭരണഘടനയുടെ പതിനാലാം അനുഛേദത്തെ ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഈ നിയമം എങ്ങനെയാണു മനുസ്‌മൃതിയെ ഉയർത്തിപ്പിടിക്കുന്നതെന്നും ഭരണഘടനയെ റദ്ദു ചെയ്യുന്നുവെന്നും പറയുന്നു സാമൂഹ്യ നിരീക്ഷകനായ ഡോ. രാജ ഹരിപ്രസാദ്.