ബഹുസ്വരതയെ നിരാകരിക്കുന്ന പ്രത്യയശാസ്ത്രമാണ് ഫാസിസം. അതുകൊണ്ടു തന്നെ അത് ജനാധിപത്യത്തെ തള്ളിപ്പറയുന്നു. ജീവൽ പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാതെ അപര വൈരം ആളിക്കത്തിക്കുന്ന പ്രത്യശാസ്ത്രമാണത്. രാജ്യത്തെ ജനങ്ങൾക്കെല്ലാം വ്യത്യസ്ത സവിശേഷതകൾ ആണെന്ന് സമ്മതിക്കാൻ ഫാസിസ്റ്റുകൾക്ക് കഴിയില്ല. ജനവിധി തങ്ങക്കനുകൂലമാണെന്നു പറഞ്ഞാണ് ജനാധിപത്യത്തിന്റെ എല്ലാ നിയമങ്ങളും ലംഘിക്കുന്നതിനു അവർ ന്യായം കണ്ടെത്തുന്നത്. ഫാസിസ്റ്റു കാലത്തിന്റെ അപകടകരമായ സാമൂഹ്യ വിവക്ഷകളെക്കുറിച്ചു സംസാരിക്കുന്നു സാമൂഹ്യ നിരീക്ഷകനായ ഡോ. രാജ ഹരിപ്രസാദ്