മനുഷ്യകുലത്തിന്റെ മഹാപ്രയാണത്തെ കുറുകെ മുറിക്കുന്ന ഒരദ്‌ഭുത പ്രതിഭാസമായി കൊറോണ മാറുമെന്നുറപ്പാണ്. ഒരു വശത്ത് ജീവിതം ഭാരമേറിയ വിഴുപ്പുഭാണ്ഡമായി മാറിയ കോടിക്കണക്കിനു മനുഷ്യരും സുഖലോലുപതയിൽ അഭിരമിക്കുന്ന ഒരു ന്യൂനപക്ഷവുമായി മനുഷ്യജീവിതത്തിന്റെ ഇരുവശങ്ങളും സമാന്തരമായി ഒഴുകിയിരുന്നു. ആ ഒഴുക്കിനെ തടഞ്ഞുകൊണ്ട് ലോകത്തിന്റെ പ്രയാണപാതയെത്തന്നെ കൊറോണയ്ക്ക് മുന്പെന്നും ശേഷമെന്നും വിഭജിക്കുന്ന വലിയ വിള്ളൽ രൂപപ്പെട്ടിരിക്കുന്നു. ആ വിള്ളലിനിപ്പുറം, കൊറോണയ്ക്കുശേഷം എന്താവും ലോകക്രമമെന്ന്?