ബൈക്കിനെ പ്രേമിക്കുന്നവർ ഇന്ന് ഒരുപാടുപേരുണ്ട്.. എന്നാൽ തന്റെ ജീവിതം തന്നെ ബൈക്കുകൾക്കും യാത്രകൾക്കും വേണ്ടി ഉഴിഞ്ഞു വെക്കുന്നവർ വളരെ കുറവാണ്.. അങ്ങനെയുളള ഒരു പറ്റം ചെറുപ്പക്കാരുടെ ഫേസ്ബുക്ക് കൂട്ടായ്മയാണ് ബൈക്ക് പ്രാന്തന്മാർ എന്ന ഫേസ്ബുക്ക് ​ഗ്രൂപ്പ്.. അതിന്റെ പ്രധാന അഡ്മിനും ബൈക്ക് നിരൂപകർക്കിടയിലെ നിറ സാന്നിധ്യവുമായ അരുൺ സമോക്കിയെയാണ് അപ്ഫ്രണ്ട് സ്റ്റോറീസ് ഇന്ന് പരിചയപ്പെടുത്തുന്നത്.