മരണത്തെ തോൽപ്പിച്ച ആ പോരാട്ട വീര്യം ഇനിയില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ തലമുറയിലെ അവസാന കണ്ണിയും പാഡ് അഴിച്ചിരിക്കുന്നു. അതെ യുവരാജ് പടിയിറങ്ങുകയാണ്. വെട്ടിപിടിച്ച കിരീടങ്ങളും ചെങ്കോലുകളുകളും വഴിയിലുപേക്ഷിച്ചു തന്നെയാണ് ആ പടിയിറക്കം. കാരണം ആരുടേയും ദയയ്ക്കു മുൻപിൽ യാചിച്ചു നില്ക്കാൻ ആ പോരാളി ആഗ്രഹിക്കുന്നുണ്ടാകില്ല.
രണ്ടു പതിറ്റാണ്ടു നീണ്ട നിന്ന സംഭവബഹുലമായ കരിയറിൽ 304 ഏകദിനങ്ങൾ, 40 ടെസ്റ്റുകൾ, 58 ട്വന്റി ട്വന്റി. ഏകദിനത്തിൽ 8701 റൺസും 111 വിക്കറ്റും നേടിയ യുവി, 14 സെഞ്ചുറിയും 52 അർദ്ധ സെഞ്ചുറിയും അടിച്ചു കൂട്ടിയിട്ടുണ്ട്. ടെസ്റ്റിൽ 1,900 റൺസും 3 സെഞ്ചുറിയും 11 അർദ്ധ സെഞ്ചുറിയും. ട്വന്റി ട്വന്റിയിൽ 1,177 റൺസും 28 വിക്കറ്റും കരസ്ഥമാക്കി. ക്യാൻസറിനെ തോൽപ്പിച്ച,മരണത്തെ വെല്ലുവിളിച്ച ആ പോരാളിക്ക്, ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീൽഡർക്കു, സ്റ്റൈലിഷ് ബാറ്റസ്മാന്, ക്ലീൻ ഹിറ്റർക്കു അപ്പ് ഫ്രന്റ് സ്റ്റോറീസിന്റെ സല്യൂട്ട് !