ക്രിക്കറ്റ് കാർണിവൽ
Sports

ക്രിക്കറ്റ് കാർണിവൽ

Upfront Stories

Upfront Stories

നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റിന്റെ പൂരത്തിന് ഇംഗ്ലണ്ടില്‍ കൊടിയേറി. ലോകകപ്പ‌് ക്രിക്കറ്റ‌് 20 വർഷത്തിനുശേഷം അതിന്റെ തറവാട്ടിലേക്ക‌് തിരിച്ചെത്തി. 46 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ 48 മത്സരങ്ങളാണുളളത്. ജൂലൈ 14ന‌് ക്രിക്കറ്റിന്റെ മക്കയായ ലോർഡ‌്സിൽ ഫൈനലോടെ ലോകകപ്പിന് സമാപനം കുറിക്കും. പന്ത്രണ്ടാം ലോകകപ്പിലെ ആദ്യ ജയം ആതിഥേയർക്കൊപ്പം... സൗത്ത് ആഫ്രിക്കയെ കളിയുടെ എല്ലാ മേഖലകളിലും പരാജയപ്പെടുത്തിക്കൊണ്ടാണ് ഇംഗ്ലണ്ട് 104 റൺസിന്റെ വിജയമാഘോഷിച്ചത്. 89 റൺസും രണ്ടു വിക്കറ്റും ഒപ്പം ഫീൽഡിങ്ങിലും മിന്നിയ ബെൻ സ്റ്റോക്‌സാണ് മാൻ ഓഫ് ദി മാച്ച്. ഇന്ന് നടക്കുന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസും പാകിസ്ഥാനും ഏറ്റുമുട്ടും.

Upfront Stories
www.upfrontstories.com