ഇന്ത്യയിലെ പെൺഭ്രൂണഹത്യയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. ഒരു സാമ്പിൾ നോക്കാം. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മൂന്ന് മാസത്തിനിടെ ഒറ്റ പെൺകുട്ടി പോലും ജനിച്ചിട്ടില്ല. കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ ബേട്ടി ബജാവോ ബേട്ടി പഠാവോ, സമ്പൂർണ്ണ പരാജയം ആണെന്ന് തെളിയുകയാണ്.