ചരിത്രമെന്നത് ഭൂതകാല സംഭവങ്ങളെ കാലക്രമത്തിൽ വിന്യസിക്കുന്നതാണെന്നതാണ് നമുക്കുള്ള പൊതുധാരണ. ഭൂതകാല സംഭവങ്ങൾ സ്വയമേവ വരുന്നതല്ല. അത് നമ്മൾ തിരഞ്ഞെടുക്കുന്നതാണ്. സംഭവങ്ങൾക്ക് സംഭവമൂല്യമുണ്ടെന്നു തീരുമാനിക്കുന്നത് നമ്മുടെ നോട്ടത്തിലൂടെയാണ്. നമ്മുടെ യുക്തി അതിന്റെ സംഭവമൂല്യത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന സംഭവങ്ങൾ തമ്മിലുള്ള ബന്ധം വ്യാഖ്യാനാത്മകമായി മാറ്റമേതുമില്ലാത്ത വസ്തുതകൾ ക്രമമായി ഭൂതകാലത്തിൽ അണിനിരക്കുന്നതല്ല ചരിത്രം.

ചരിത്രം എങ്ങനെ വായിക്കണമെന്നും വസ്തുതകളുടെ വളച്ചൊടിക്കുന്നതിനെ എങ്ങനെ ധൈഷണികമായ ചെറുക്കണമെന്നും ഡോ. സുനിൽ പി ഇളയിടം പറയുന്നു