ദുരന്തങ്ങൾ മുതലെടുക്കുന്ന വിധം
Society

ദുരന്തങ്ങൾ മുതലെടുക്കുന്ന വിധം

Upfront Stories

Upfront Stories

നാം തോറ്റ ജനതയല്ല...അതിജീവിച്ച വർഗമാണ്. നൂറ്റാണ്ടിന്റെ പ്രളയം വിഴുങ്ങിയ കേരളത്തിൽ നിന്നും, കഴിഞ്ഞ വർഷം അലയടിച്ചുയർന്ന മുദ്രാവാക്യമാണിത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റകെട്ടായി സമൂഹം അതിനെ നേരിട്ടു...എന്നാൽ വർഷം ഒന്ന് പിന്നിടുമ്പോൾ, പ്രകൃതി ഒരിക്കൽ കൂടി സംഹാര താണ്ഡവമാടുകയാണ്. വടക്കൻ കേരളം പൂർണമായും ഒറ്റപ്പെടുന്നു. അവിടെ ജാതി മത വിശ്വാസ ചിന്തകളാൽ ചിതറിതെറിച്ചിരുന്നൊരു സമൂഹം...ഐക്യകേരളത്തെ അന്വർത്ഥമാക്കും വിധം വീണ്ടും ഒന്നായിരിക്കുന്നു. സംശയം വേണ്ട, മനുഷ്യ സ്നേഹത്തിന്റെ ഈ മഹാ മാതൃക കേരളത്തിന് മാത്രം സ്വന്തമാണ്.

ഇനി ഇവിടെ നാം മറന്നുപോകരുതാത്ത, ആത്മാഭിമാനമുള്ള മലയാളികൾ കാലാന്തരങ്ങളോളം ഓർത്തിരിക്കേണ്ട ചിലതു കൂടിയുണ്ട്. നാല്പതിനായിരം കോടി നഷ്ടമുണ്ടായയിടത്തു, 660 കോടി മാത്രം തന്നവർ...ആപത്തുകാലത്തു തന്ന അരിക്കും രക്ഷിക്കാനയച്ച ഹെലികോപ്റ്ററിനും വാടക ചോദിച്ചവർ...സഹായിക്കാൻ വന്നവരെ മടക്കി അയച്ചവർ...താങ്ങാവേണ്ട പ്രളയത്തിൽ ഒറ്റിയവർ, കുട്ടത്തിലിരുന്നു എന്തിനും ഏതിനും രാഷ്ട്രീയം കണ്ടവർ...മറക്കരുത് നാം ഇവരെ...കാരണം മറവിയാണ് അവർക്കാശ്രയം. അവിടെ അതിജീവിക്കേണ്ടത് നമ്മളാണ്.

Upfront Stories
www.upfrontstories.com