ഇന്ത്യന്‍ മതനിരപേക്ഷ ജനാധിപത്യത്തെ പടിപടിയായി നിരോധിക്കാന്‍ എങ്ങനെ കൊലപാതകങ്ങളും അക്രമങ്ങളും പ്രചാരണങ്ങളും പ്രയോഗിക്കപ്പെട്ടു? എട്ട് അധ്യായങ്ങളിലൂടെ വിലയിരുത്തുന്നു, ‘റീസണ്‍’ (ആനന്ദ് പട്‌വർദ്ധന്‍). അക്രമങ്ങളാല്‍ സ്വാതന്ത്യത്തെയും സമത്വത്തെയും സാഹോദര്യത്തെയും തകർക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും യുക്തി ഇന്ത്യയില്‍ വീണ്ടും പോരാടിക്കൊണ്ടിരിക്കുന്നു. ദേശീയതയുടെ മുഖംമൂടി ധരിച്ച് ബ്രാഹ്മണിസം കൊലപാതകസംഘങ്ങളെ തുറന്നുവിടുമ്പോഴും, പ്രതിരോധം അവസാനിച്ചിട്ടില്ല. ഓരോ ധൈഷണികൻ വെടിയേറ്റു വീഴുമ്പോഴും മറ്റൊരു ധൈര്യശാലി ഉയര്‍ന്നുവരുന്നു.

‘റീസണ്‍’ ഒരു മുന്നറിയിപ്പ് ആണ്, ഒരു വാഗ്ദാനവും ആണ്.