ഗാലക്സി ഫോൾഡ്

ഒരൊറ്റ പ്രീമിയം പാക്കേജിൽ ഒരു ഫോണിന്റെയും ടാബിന്റെയും പ്രവർത്തനങ്ങൾ ഒരുമിച്ചു ലഭിക്കത്തക്ക വിധത്തിലാണ് സാംസങ് ഫോൾഡിന്റെ രൂപകൽപന. പേര്, ഗാലക്സി ഫോൾഡ്. ഫോണിൽ നിന്ന് ടാബ്ലെറ്റിലേക്ക് രൂപാന്തരം ചെയ്യാൻ കഴിയും എന്നതാണ് സാംസങ് ഫോൾഡിന്റെ ഏറ്റവും വലിയ പ്രത്യേകത. മികച്ച സാങ്കേതികവിദ്യയും രൂപകൽപനയുമുള്ള മോഡലാണിത്. 4.6″ ഡിസ്പ്ലേ ഉള്ള ഫോൾഡിനെ ഒരൊറ്റ നിമിഷം കൊണ്ട് 7.3″ ഇൻഫിനിറ്റി ഡിസ്പ്ലേ ഉള്ള ടാബ്‌ലെറ്റാക്കി മാറ്റാൻ കഴിയും. കോസ്മോസ് ബ്ലാക്ക്, സ്പേസ് സിൽവർ, മാരിട്ടീൻ ഗ്രീൻ, ആസ്ട്രോ ബ്ലൂ, എന്നിങ്ങനെ നാലു നിറഭേദങ്ങളുള്ള ഫോൾഡിന് ആപ്പ് കണക്റ്റിവിറ്റി എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരേസമയം ഒന്നിൽ കൂടുതൽ ആപ്പുകൾ കൈകാര്യം ചെയ്യാനും കഴിയും. ഒക്ട കോർ പ്രോസസറും 12 ജിബി റാമും 512 ജിബി ഇന്റെണൽ സ്റ്റോറേജുമായി ഇറങ്ങുന്ന ഫോൾഡിന് 4350 mAH ബാറ്ററി കപ്പാസിറ്റിയാണുള്ളത്. രണ്ടു ബാറ്ററികളാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്. ഫോണിൽ നിന്ന് ടാബിലേക്ക് രൂപാന്തരം ചെയ്യുമ്പോൾ രണ്ടു ബാറ്ററിയുടെയും ഊർജം സംയോജിപ്പിച്ചു ഒരൊറ്റ പവർ സോഴ്സ് ആക്കി മാറ്റുന്നു. വയർലെസ് ചാർജിങ് ആണെന്നതും ഫോൾഡിന്റെ സവിശേഷതയാണ്. LTE യും 5 ജി ഉം ലഭ്യമാകും വിധം നിർമിച്ചിരിക്കുന്ന ഫോൾഡിന് ആറു ക്യാമറകളാണുള്ളത്. ഗാലക്സി ഫോൾഡ് രണ്ടു മാസത്തിനകം (ഏപ്രിൽ 26) ലോഞ്ച് ചെയ്യുമെന്നാണ് സാംസങിന്റെ പ്രഖ്യാപനം.

സാംസങ് ഗാലക്സി എസ് 10 പ്ലസ്

വിപണിയിൽ താരമാവാൻ പോകുന്ന മറ്റൊരു ഫോൺ ആണ് സാംസങ് ഗാലക്സി എസ് 10 പ്ലസ്. ലോകത്തിലെ ആദ്യത്തെ ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയും അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനറുമുള്ള എസ് 10 പ്ലസ് എട്ടു നിറങ്ങളിലാവും ലഭ്യമാവുക. അതിൽ സെറാമിക് ബ്ലാക്ക്, സെറാമിക് വൈറ്റ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രീമിയം കാറ്റഗറിയിൽ.

100% കളർ വോളിയം ഉറപ്പുതരുന്നു എസ് 10 പ്ലസ്. ഡ്യൂവൽ പിക്സൽ ടെക്നോളജി സെൽഫി ക്യാമറയാണ്. സെൽഫി പ്രേമികളെ കൂടുതലായി ആകർഷിക്കുന്ന വിധത്തിലാണ് ഇതിന്റെ നിർമാണം. സ്മാർട്ട് ഫോൺ പ്രേമികളുടെ മനം കവരാൻ എസ് 10 പ്ലസ് ഉടൻ എത്തും. അത്യുഗ്രൻ ക്യാമറ പ്രവർത്തനങ്ങളുമായി 2019 മാർച്ച് 8 നു വിപണനരംഗത്തെത്തിക്കുമെന്നാണ് സാംസങിന്റെ പ്രഖ്യാപനം.

ഈ രണ്ടു ഫോണുകൾക്കൊപ്പം സാംസങ് ലോഞ്ച് ചെയുന്ന മറ്റൊരു ഉപകരണം ആണ് സാംസങ് ഗാലക്സിയിൽ ബഡ്‌സ്.

ഗിയർ ഐക്കൺ x earbuds ന്റെ പിൻഗാമിയായി എത്തിക്കുന്ന വയർലെസ്സ് ഇയർ ബഡ്‌ ആണ് സാംസങ് ഗാലക്‌സി ബഡ്‌സ്. ഒരൊറ്റ ചാർജിങ്ങിൽ ആറു മണിക്കൂർ വരെ ഉപയോഗിക്കാൻ കഴിയുന്ന ബഡ്‌സ് കറുപ്പ്, വെള്ള, മഞ്ഞ എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാവും ലഭ്യമാവുക.