ഇന്ത്യയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 40 പേരാണ് വാട്സാപ്പ് വ്യാജവാർത്തകളുടെ ഇരകളായി കൊല്ലപ്പെട്ടത്. 2018 ബ്രസീൽ ഇലക്ഷനിൽ ബോത്സനാറോയെ വിജയിപ്പിച്ച പ്രധാന ഘടകം വാട്സാപ്പ് ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഫെയ്സ്ബുക്ക് , ഇൻസ്റ്റ , ട്വിറ്റർ എന്നിവയിൽ നിന്നും എന്താണ് വാട്സാപ്പിനുള്ള വ്യത്യാസം ? എന്തിനായിരിയ്ക്കാം 1,67,000 കോടി കൊടുത്ത് സ്വന്തമാക്കിയ വാട്സാപ്പ് സൗജന്യമായി സുക്കർബർഗ് നമുക്ക് നൽകുന്നത്? എന്താണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വാട്സാപ്പിന്റെ പ്രസക്തി ?