ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയുടെ രണ്ട്‌ ബന്ധുക്കൾ കൊല്ലപ്പെട്ടുവെന്ന വാർത്ത രാജ്യം ഒരു ഞെട്ടലോടെയാണ് കേട്ടത്. ഇരയായ പെൺകുട്ടിക്കും അവരുടെ അഭിഭാഷകനും ഗുരുതരമായ പരിക്കേറ്റ മരണത്തോട് മല്ലിടുകയാണ്. ഇവർ സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ബിജെപി നേതാക്കൾ പ്രതികളായ കേസുകളിലെ ഇരകൾ അല്ലെങ്കിൽ ആശയപരമായി സംഘ്പരിവാറിന് അസ്വസ്ഥതയുണ്ടാക്കുന്നവർ എല്ലാം ഉൾഭയത്തോടെയായിരിക്കും ഈ വാർത്ത വായിച്ചിട്ടുണ്ടാകുക.