നന്മമരമോ വിഷവൃക്ഷമോ
Politics

നന്മമരമോ വിഷവൃക്ഷമോ

ഏതൊരു നാണയത്തിനും ഇരുവശങ്ങളുണ്ടെന്നത് പോലെ ഫിറോസ് കുന്നംപറമ്പലിന്റെ പൊയ്‌മുഖവും കഴിഞ്ഞ ദിവസം അഴിഞ്ഞു വീണു.

Nandagopal S

Nandagopal S

സാമൂഹ്യ മാധ്യമങ്ങളുടെ അനന്തസാധ്യതകളെ ഉപയോഗിച്ച് ഒട്ടനവധി ദുരിതബാധിതർക്ക് ആശ്വാസം എത്തിച്ച മനുഷ്യനാണ് ഫിറോസ് കുന്നംപറമ്പിൽ. നന്മമരം എന്ന പ്രയോഗത്തിന്റെ ബ്രാൻഡ് അംബാസിഡർ. ഏതൊരു നാണയത്തിനും ഇരുവശങ്ങളുണ്ടെന്നത് പോലെ ഫിറോസ് കുന്നംപറമ്പലിന്റെ പൊയ്‌മുഖവും കഴിഞ്ഞ ദിവസം അഴിഞ്ഞു വീണു. തനിക്കെതിരെ വിമർശനം ഉന്നയിച്ച ഒരു പെൺകുട്ടിയെ വേശ്യ എന്ന് ആക്ഷേപിക്കുക, അതിനെ ന്യായികരിക്കുവാൻ പ്രവാചകനെ കൂട്ടുപ്പിടിക്കുക...ദൈവത്തിന്റെ സമാധാനം നിന്നിൽ വർഷിക്കട്ടെ എന്നു പ്രാർത്ഥിച്ചിട്ടു അതേ നാവ് കൊണ്ട് ശാപവാക്കുകൾ ഉന്നയിക്കുന്നത് എന്തുമാത്രം അപഹാസ്യമാണ്. എത്ര നന്മ കായ്ക്കുന്ന മരമാകിലും മണ്ഡരി ബാധിച്ചാൽ, അത് പിഴുത് കളയുക തന്നെ ചെയ്യണം

Upfront Stories
www.upfrontstories.com