കേന്ദ്ര ഭരണം പൂർണ പരാജയമെന്ന് തെളിഞ്ഞ ഈ മാന്ദ്യകാലത്തു പ്രതീക്ഷിച്ചത് ഒരു അതിർത്തി സംഘർഷമാണ്, അതുമല്ലെങ്കിൽ കുറഞ്ഞപക്ഷം ഒരു തീവ്രവാദി ആക്രമണം. പക്ഷെ ഇത്തവണ മോദിയും അമിത്ഷായും കൂടി ആ തന്ത്രമൊന്നു മാറ്റിപ്പിടിച്ചു! ഒരൊറ്റ രാജ്യം ഒരൊറ്റ ഭാഷ! പുതിയ വിവാദം! ബിജെപി സർക്കാരിന്റെ പിഴച്ച സാമ്പത്തികാസൂത്രണമാണ് ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്ന ചർച്ചയുടെ വഴി മാറ്റാനുള്ള എളുപ്പമാർഗം. ഭാഷയെന്ന വൈകാരിക പ്രശ്നം വിവാദമാകുന്നതുവഴി അവരുടെ അജണ്ടയും നടപ്പിലാക്കാം. അതാണ് ബുദ്ധി എന്താല്ലേ?