രു എംഎല്‍എ എന്ന പദവി മറന്ന്, ഉപരിപ്ലവ വിവാദങ്ങളില്‍ മുഴുകുന്ന ആൾ. ഫേസ്ബുക്കിലെ ലൈക്കുകളുടെ എണ്ണം നോക്കി അഭിരമിക്കുന്നയാൾ. കേരളത്തിലെ ജനപ്രതിനിധി വി ടി ബല്‍റാമിനെ ചില വിമർശകർ ഇത്തരത്തിൽ വിശേഷിപ്പിക്കുകയാണിപ്പോൾ. അതിനു പ്രേരണയായിട്ടുണ്ടാകാവുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം.

പ്രമുഖ എഴുത്തുകാരിയായ കെ ആര്‍ മീരയെ അധിക്ഷേപിക്കുക മാത്രമല്ല വി ടി ബൽറാം ചെയ്തത്. തന്റെ അധാർമ്മികവൃത്തിയെ വിമര്‍ശിച്ചവരെ അദ്ദേഹം പരിഹസിച്ചത് ഇങ്ങനെ:’അവറ്റകളുടെ കരച്ചില്‍ കേൾക്കാൻ എന്തു സുഖം’

2018 മാര്‍ച്ചില്‍, ചൂഴ്‌ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ചു നടക്കുകയാണ് കോളേജിലെ പെണ്‍കുട്ടികള്‍ എന്ന് ഒരു അധ്യാപകന്‍ അധിക്ഷേപ പ്രസംഗം നടത്തി. വിദ്യാര്‍ഥിനികളെ അപമാനിച്ച് പ്രസംഗിച്ച ഫാറൂഖ് കോളജ് അധ്യാപകനെതിരെ സര്‍ക്കാര്‍ കേസെടുത്തപ്പോൾ ഫേസ്ബുക്കില്‍ ബല്‍റാം സര്‍ക്കാറിനെതിരെ കുറിപ്പെഴുതി. മാത്രമല്ല, സ്ത്രീവിരുദ്ധത പറയാനും ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങള്‍ നടത്താനുമുള്ള അവകാശത്തെ കുറിച്ച്‌ വാചാലനായി.

പഠിപ്പിക്കുന്ന കുട്ടികളുടെ ശരീരത്തെക്കുറിച്ചു തരം താഴ്ന്ന നിലയിൽ പൊതു സമൂഹത്തോട് വിളിച്ചു പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ് എന്നുള്ളത് ബൽറാമിന്റെ രാഷ്ട്രീയ നിലപാടിന്റെ തിമിരം ആണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ ഒന്നും വകവെക്കാതെ ബല്‍റാം തന്റെ ഫേസ്ബുക്ക് ലോകത്ത് മുഴുകിയിരുന്നു.

ഇതിനു മുമ്പ് മുഖ്യമന്ത്രിയുടെ ഒരു പോസ്റ്റിനു താഴെ കമന്റിട്ട് വി ടി ബല്‍റാം വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പോയി, തന്റെ കമന്റ് ലൈക് ചെയ്യണം എന്നു ആവശ്യപെടുകയും, ഫേസ്ബുക്കില്‍ ലൈക് ലഭിക്കാനായി സംഘടിത പ്രവര്‍ത്തനം നടത്തുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒരു വ്യക്തി കവിത മോഷ്ടിച്ചത് ഫേസ്ബുക്കില്‍ വിവാദമായപ്പോള്‍, വി ടി ബല്‍റാം അതില്‍ എടുത്തു ചാടി. പ്രസ്തുത വ്യക്തി ബല്‍റാമിനെ മുമ്പ് വിമര്‍ശിച്ചു എന്നതായിരിക്കാം കാരണം. ജനപ്രതിനിധിയെന്ന സ്ഥാനം മറന്ന് ബല്‍റാം ഫേസ്ബുക്കില്‍ ഇദ്ദേഹത്തെ കളിയാക്കി ഒരു കുറിപ്പിട്ടു.

സോഷ്യല്‍ മീഡിയയില്‍ തന്റെ മഹത്വം വിളമ്പാനുള്ള വി ടി ബല്‍റാമിന്റെ ആഗ്രഹത്തിനു ഫേസ്ബുക്കിനോളം പഴക്കമുണ്ട് എന്നാണു വിമർശകരുടെ പരിഹാസം. ഓര്‍ക്കൂട്ട് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഓര്‍മയുള്ളവർ കുറവാണ്. ഓർക്കുട്ടിൽ “കേരളപൊളിറ്റിക്സ്” എന്നൊരു സംവാദ ഗ്രൂപ്പ് ഉണ്ടായിരുന്നു. ആ ഗ്രൂപ്പിൽ “ഡിബേറ്റർ ഓഫ് ദ ഇയർ” എന്ന മത്സരം നടത്താൻ അഡ്മിൻ ടീം തീരുമാനിച്ചു. വർഷം മുഴുവൻ ചർച്ചകളിൽ ഏറ്റവും നന്നായി പങ്കെടുത്ത ആൾക്കാരിൽ നിന്നും, ഏറ്റവും മികച്ച സംവാദകനെ തെരഞ്ഞെടുക്കുന്ന മത്സരം.

ഗ്രൂപ്പ് മെമ്പർമാർ പങ്കെടുക്കുന്ന വോട്ടിങ് വഴി വിജയിയെ തിരഞ്ഞെടുക്കാനായിരുന്നു തീരുമാനം. പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 പേരെയാണ് മത്സരാർത്ഥികൾ ആക്കിയത്. ബാല്‍റാമും മത്സരാർത്ഥികളിൽ ഉൾപ്പെട്ടിരുന്നു. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ പുറകിലായിരുന്ന വി ടി ബല്‍റാം, മത്സരം അവസാനിക്കാൻ രണ്ടു ദിവസം മാത്രമുള്ളപ്പോൾ പെട്ടെന്ന് ഒന്നാമതായി മുന്നിലെത്തി. എന്നാൽ ബല്‍റാമിനെ വിജയിയായി പ്രഖ്യാപിക്കാൻ അഡ്മിൻ ടീം തീരുമാനിച്ച ശേഷം ഗ്രൂപ്പിൽ ഒരാൾ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. കോൺഗ്രസ്സുകാരുടെ ഒരു രഹസ്യ ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ സ്ക്രീൻഷോട്ട് ആയിരുന്നു അത്.

ബല്‍റാമിനെ മത്സരവിജയിയാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ബല്‍റാമും മറ്റു കോൺഗ്രസ്സുകാരും നടത്തിയ ചർച്ചകൾ ആയിരുന്നു അവ. ഓരോ കോൺഗ്രെസ്സുകാരനും കുറെ ഫേക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി, ഗ്രൂപ്പിൽ ജോയ്‌ൻ ചെയ്യുക. എന്നിട്ട് വി ടി ബൽറാമിന് വോട്ടു ചെയ്യുക. ഒരാൾ കുറഞ്ഞത് ഇരുപത്തഞ്ചു ഫേക്ക് ഐ ഡി എങ്കിലും ഉണ്ടാക്കി വോട്ടു ചെയ്യിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ബൽറാമിന്റെ സാമൂഹിക മാധ്യമത്തോടുള്ള അമിതാഭിനിവേശം അതിരു വിട്ടതിനുമുണ്ട് ഉദാഹരണം. 2012ല്‍ വി ടി ബല്‍റാം കോണ്‍ഗ്രസ് ഭരണകാലത്ത് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പേ തന്നെ കരട് നിയമം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അന്നു കോണ്‍ഗ്രസ് നേതാവും സ്പീക്കറുമായ ജി കാര്‍ത്തികേയന്‍ തന്നെ ബല്‍റാമിനെ ശാസിച്ചു, പിന്നിട് ബല്‍റാം ഇതിനു നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്തു.

2013ല്‍ തൃത്താല എംഎല്‍എ എന്ന നിലയില്‍ പ്രാദേശിക വികസന നിധി വിനിയോഗിക്കുന്നതില്‍ ബല്‍‌റാമിനു വന്ന വീഴ്ചക്കെതിരെ പ്രതികരിച്ചവരെ മുഴുവന്‍ ഫേസ്ബുക്കില്‍ ആക്ഷേപിച്ച് രക്ഷപ്പെടാനുള്ള ശ്രമം കൂടി വി ടി ബല്‍‌റാം നടത്തി. ഫേസ്ബുക്കില്‍ ലൈക്കു കിട്ടാന്‍ വിമര്‍ശിക്കുന്നവരെ അസഭ്യം പറയുകയും കളിയാക്കുന്നതുമാണ് നല്ലൊരു മാര്‍ഗം എന്നു ബലറാം കരുതുന്നു എന്ന വിമർശനത്തെ സാധൂകരിക്കുന്ന മറ്റൊരു സംഭവമാണിത്. ഇതു പോലെ അസഭ്യ പദങ്ങളുടെ ഘോഷയാത്രയായി മാറിയ മറ്റൊരു പോസ്റ്റ്:

സുനില്‍ എന്ന ഒരു പ്രവാസി ഒരു ചര്‍ച്ചയില്‍ അമേരിക്കയുടെ നിലപാടുകളെ വിമര്‍ശിച്ചപ്പോള്‍ പ്രസ്തുത വ്യക്തിയോട് ഗൗരവമായ ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടാതെ അമേരിക്കയുടെ സഖ്യ കക്ഷിയായ യു എ ഇ യില്‍ നിന്ന് പുറത്തു വന്നിട്ട് പോരെ വിമര്‍ശനം എന്നൊക്കെ പറഞ്ഞു കളിയാക്കി വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിപ്പെഴുതി. എങ്ങനെയെങ്കിലും ലൈക്ക് നേടാനായി നാട്ടുകാരെ മുഴുവന്‍ ഓടിനടന്നു കളിയാക്കുക എന്നതാണ് ബല്‍റാമിന്റെ ജീവിതലക്ഷം എന്നു പലര്‍ക്കും തോന്നി തുടങ്ങിയത് അപ്പോഴാണ്.

2014 തിരഞ്ഞെടുപ്പ് സമയത്ത്, ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് മാത്യു അനിക്കുഴിക്കാട്ടില്‍ വിമര്‍ശിച്ചതിനെതിരെ വി ടി ബല്‍റാം ഫേസ്ബുക്കില്‍ നികൃഷ്ടജീവി പ്രയോഗം നടത്തി. ഇതു വിവാദമായപ്പോള്‍ മാപ്പ് പറയുകയും ചെയ്തു.

2015ല്‍ കോൺഗ്രസിന്റെ ഗ്രൂപ്പ് വഴക്കിൽ രണ്ടുപേർ കൊല്ലപ്പെട്ടപ്പോൾ, ഈ കൊലപാതകത്തില്‍ നിന്ന് നാട്ടുകരുടെ ശ്രദ്ധ തിരിക്കാനായി “എത്രയും പെട്ടെന്ന് സി പി ഐ എം-സി പി ഐ രാഷ്ട്രീയ സംഘർഷങ്ങളുടെ ഡേറ്റ ശേഖരിച്ച് പ്രചരിപ്പിക്കണം” എന്നൊക്കെ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് നേതാവായ ലാല്‍ജി കൊള്ളന്നൂരിനേയും യൂത്ത് കോണ്‍ഗ്രസ് (എ) വിഭാഗക്കാരനായ ഹനീഫയെ യുമാണ് അന്നു കോണ്‍ഗ്രസുകാര്‍ കൊന്നു തള്ളിയത്‌. ബല്‍റാമാകട്ടെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി:

ഒരിക്കല്‍ താന്‍ ഹിന്ദു എം എല്‍ എ അല്ലെന്നു ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്നും ഫേസ് ബുക്കിലൂടെ പ്രഖ്യാപിച്ച വി ടി ബലറാമിനെ കുറച്ചു കാലം ചില ഫ്രീത്തിങ്കന്മാര്‍ തോളിലേറ്റി നടന്നു. പക്ഷെ, പോസ്റ്റ് ഇട്ട്‌ ചൂടാറും മുമ്പ് ബല്‍‌റാം ദേവസ്വം തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു. ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതു കൊണ്ട് വോട്ട് ചെയ്തു എന്നു ഒരു ന്യായീകരണവും നടത്തി.

ശിശുപീഡകരുമായി സംസര്‍ഗം സൂക്ഷിക്കുന്നു എന്ന വാർത്തയും വി ടി ബല്‍റാമിന്റെ പേരിൽ വന്നു. വി ടി ബല്‍റാമിന്റെ സുഹൃത്തും കോണ്‍ഗ്രസിന്റെ രാജീവ് ഗാന്ധി പഠന കേന്ദ്രത്തിന്റെ ഭാരവാഹിയുമായ അനൂപ് വി ആര്‍ ഫേസ്ബുക്കില്‍ നടത്തിയ ചില സംവാദങ്ങളില്‍ ബൽറാം ശിശുപീഡകരുടെ കൂടാരത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു എന്നു പ്രഖ്യാപിക്കുകയുണ്ടായി.

ഫേസ്ബുക്കില്‍ ശിശുപീഡകരെ ന്യായീകരിക്കുന്ന സംഘത്തിലെ പ്രമുഖനാണ് അനൂപ് വി ആര്‍. ഇദ്ദേഹം പ്രസ്തുത സംഭാഷണത്തില്‍ സംസാരിച്ചു കൊണ്ടിരുന്നത് സ്വയം ശിശുപ്രണയിതാവ് എന്നു വിളിക്കുന്ന ഫര്‍ഹദിനോടാണ്.

തൃത്താല സ്വദേശി മൊയ്തീൻ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിയറ്ററിൽ പീഡിപ്പിച്ച സംഭവം സമൂഹം ഞെട്ടലോടെ ചർച്ച ചെയ്തതാണ്. സര്‍ക്കാര്‍ പ്രസ്തുത വ്യക്തിക്കെതിരെ കേസ് എടുത്തു. പക്ഷെ വി ടി ബല്‍റാം ശിശുപീഡനത്തെ ന്യായീകരിക്കുന്ന വാദത്തിന് പരസ്യ പിന്തുണ നല്‍കി. കുട്ടികളോടുമുള്ള ലൈംഗികാസക്തിയെ ന്യായീകരിച്ച് പി ടി ജാഫർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിനാണ് ബൽറാം ലൈക്ക് അടിച്ചത്‌.

പിന്നീട് ഇതു വിവാദമായപ്പോള്‍ വെറുതെ ചര്‍ച്ച പിന്തുടരാൻ ലൈക്ക് ചെയ്തതാണ് എന്നു പറഞ്ഞു രക്ഷപ്പെടാന്‍ നോക്കി.

എ കെ ജി 22 വയസുള്ള സുശീല ഗോപാലനെ വിവാഹം കഴിച്ചത് ചൂണ്ടിക്കാണിച്ചു ശിശുപീഡകരെ ന്യായീകരിക്കാനുള്ള ഒരു വിഫല ശ്രമം വി ടി ബലറാം നടത്തി. ഇതിനായി എ കെ ജി എഴുതിയ കുറിപ്പെന്ന് പറഞ്ഞു സ്വന്തം ചില ചിന്തകളെ എഴുതിപ്പിടിപ്പിച്ചു. കോണ്‍ഗ്രസ് നേതൃത്വം പോലും ഈ വിഷയത്തില്‍ തള്ളി പറഞ്ഞപ്പോള്‍ വി ടി മാപ്പ് പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമം നടത്തി.

ലൈക്കുകള്‍ക്കു പിന്നാലെ പോകുന്ന ബല്‍റാം ഒരിക്കല്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ ലൈക്ക് സ്വരാജിനു ലഭിച്ചപ്പോള്‍ അതീവദുഃഖിതനായി. അന്നു പുളിക്കുന്ന മുന്തിരിയായി തോന്നിയ ഫേസ്ബുക്കില്‍ ലഭിക്കുന്ന ലൈക്കുകളെ തള്ളി പറഞ്ഞു ദുഃഖിച്ചു.

അങ്ങനെ അങ്ങനെ നീളുന്നു വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് ജീവിതം. ഇനി പറയൂ, ഫേസ്ബുക്കില്‍ ലൈക്കുകള്‍ എണ്ണി അഭിരമിക്കുകയാണ് വി ടി ബല്‍റാം എം എല്‍ എ എന്ന വിമർശനം എത്ര മാത്രം ശരിയാണ്?