ചരിത്രത്തിന്റെ കറുത്ത ഏടുകളിൽ ഇന്നും മായാതെ നിൽക്കുന്ന, വലതുപക്ഷ പ്രതിലോമ ശക്തികളുടെ ഒരു കൂടിച്ചേരൽ. അതിന്റെ പാരമ്യത്തിൽ നടന്ന ജനാധിപത്യകശാപ്പ്. വിമോചന സമരമെന്ന് ആ സമരാഭാസത്തെ ഞങ്ങൾ വിളിക്കാത്തത് ബോധപൂർവമാണ്. കാരണം വിമോചനം എന്നത് അധഃസ്ഥിതരുടെ, പാർശ്വവത്കരിക്കപ്പെട്ടവരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്, ചരിത്രം ചാർത്തിയ പേരാണ്. ഭരണഘടനയും ജനാധിപത്യവും ഒരേ സമയം മധുരിക്കുന്നതും കയ്ക്കുന്നതുമാകുന്ന് എന്നതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തം കൂടിയാണിത്. ഒരു പ്രതിവിപ്ലവത്തിനു സമാനമായ, ആറു പതിറ്റാണ്ടു മുമ്പ് നടന്ന ഒരു ജാനാധിപത്യ ധ്വംസനത്തെ പരിശോധിക്കുകയാണ് അപ്പ്ഫ്രന്റ് സ്റ്റോറീസ്.