നൂറ്റാണ്ടിന്റെ പ്രളയം. മറവിയുടെ ചിതലെടുക്കും മുൻപ് ഓർത്തെടുക്കണം നാം, മറന്നു പോകരുതാത്ത പലതിനെയും. കാരണം ആപത്തുകാലത്തു ഈ നാടിനെ പിറകിൽനിന്ന് കുത്തിയവർ ഇന്ന് വെണ്മയുള്ള ചിരിയുമായി കടന്നുവരികയാണ്. അവിടെ നാം ഓർമ്മിക്കേണ്ട ചിലതുണ്ട്, 40000 കോടി നഷ്ടമുണ്ടായിടത്തു 660 കോടി തന്നവർ, ആപത്തുകാലത്തു തന്ന അരിക്കും, രക്ഷിക്കാനയച്ച ഹെലികോപ്റ്ററിനും വില പറഞ്ഞവർ, സഹായിക്കാൻ വന്നവരെ മടക്കി അയച്ചവർ. താങ്ങാവേണ്ട ദുരിതത്തിൽ നമ്മെ ഒറ്റിയവർ, മറക്കരുത് ഒരിക്കലും. കാരണം മറവിയാണ് അവരുടെ ആശ്രയം. ഓർമ നമ്മുടെ സമരായുധവും.