മുന്നൂറ് തീവ്രവാദികളെ ഇന്ത്യൻ സൈന്യം വധിച്ചു എന്ന വാർത്ത ശുദ്ധഅസംബന്ധമാണെന്ന് കേന്ദ്ര മന്ത്രി എസ് എസ് അലുവാലിയ. നരേന്ദ്ര മോദിയോ അമിത് ഷായോ ഇത്തരം അവകാശവാദം എപ്പോഴെങ്കിലും ഉന്നയിച്ചോ എന്നും അലുവാലിയ ചോദിച്ചു. പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം പോയത് അവരെ പേടിപ്പിക്കാൻ മാത്രമാണ്, അവർ പേടിച്ചു അതുകൊണ്ടു നാം തിരിച്ചു വന്നു. ഇതാണ് അലുവാലിയ യുടെ പ്രസ്താവന. എന്തായാലൂം പ്രസ്താവന പുറത്തു വന്നതോടെ കൊട്ടിഘോഷിച്ച വാർത്തകളുടെ സത്യം എന്തെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഓരോ ഇന്ത്യക്കാരനും.