കേന്ദ്ര സർക്കാർ മിനിമം വേതനം പരിഷ്കരിച്ചു, ഇപ്പോൾ ഇന്ത്യയിൽ പ്രതിദിനം ഒരു തൊഴിലാളിക്ക് 178 രൂപ അതായത് പ്രതിമാസം 4,628 രൂപ വേതനം ലഭിക്കണം. അതേസമയം, കോർപ്പറേറ്റുകൾക്ക് മോഡി ഭരണകൂടം വൻ നികുതി ഇളവുക്കള്‍ നൽകുന്നുണ്ട്. ഇത്രയും തുച്ചമായ വേതനം കേന്ദ്ര തൊഴിൽ മന്ത്രാലയം രൂപീകരിച്ച അനൂപ് സത്പതിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിനെ അവഗണിക്കുന്നു. തൊഴിലാളികളുടെ വേതനം 375 – 447 രൂപയായി ഉയർത്താൻ കമ്മിറ്റി നിർദ്ദേശിച്ചു. സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ പ്രതിദിന മിനിമം വേതനം 600 രൂപയായും പ്രതിമാസ വേതനം 18,000 രൂപയായും ഉയർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി പോലും 25% വർദ്ധനവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാർ ഒരു തൊഴിലാളിക്ക് പ്രതിദിനം 178 രൂപ എന്ന തുക വേതനമായി നിർദ്ദേശിക്കുന്നത്. അപ്പ്ഫ്രണ്ട് സ്റ്റോറീസ് പരിശോധിക്കുന്നു.