ഒരു സാമുദായിക കക്ഷിയുടെ നേതാവിന് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന പത്ര മുതലാളിയുടെ ദൈന്യം നിറഞ്ഞ ചിത്രം. മീശ നോവലുമായി ബന്ധപ്പെട്ടുയർന്ന വന്ന വിവാദത്തെ തുടർന്ന് മാതൃഭൂമി പത്രം എൻ എസ് എസ് ബഹിഷ്‌കരിച്ചത്രേ. അതുകൊണ്ട് സമസ്താപരാധവും ഏറ്റു പറയാൻ പെരുന്നയിൽ ചെന്ന് കാലുപിടിച്ചു മാപ്പപേക്ഷിച്ചിരിക്കുകയാണ് എം പി വീരേന്ദ്രകുമാർ എം പി. ദൈവം തെറ്റ് ചെയ്താൽ പോലും ഞാനത് റിപ്പോർട് ചെയ്യും എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ പത്രാധിപർ ജീവിച്ചു മരിച്ച മണ്ണാണിത്. അവിടെയാണ് ഒരു പത്രമുതലാളി ഒരു സമുദായ സംഘടനയ്ക്ക് മുന്നിൽ ഉളുപ്പില്ലാതെ കെഞ്ചുന്നത്. ഇത് മലയാളി തിരിച്ചറിയേണ്ട ചിത്രമാണ്