പത്ത് ആദിവാസികളെ ഗ്രാമമുഖ്യൻ വെടിവെച്ചു കൊന്നിട്ട് ഒരാഴ്ചയായിട്ടും ഇന്ത്യൻ മാധ്യമലോകം അത് കണ്ടതായി ഭവിക്കുന്നില്ല. ഉത്തർപ്രദേശിലെ സോൻഭദ്രയിൽ നടന്ന ഈ കൂട്ടക്കുരുതി ആദ്യ 24 മണിക്കൂറിൽ പുറത്തറിയാതിരിക്കാനാണ് മാധ്യമങ്ങൾ ശ്രദ്ധിച്ചത്. ഇന്ത്യൻ മാധ്യമങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം അധ:പതിച്ചു പോയതിന്റെ ഏറ്റവും വലിയ ഉദാഹരണം. കൂട്ടക്കൊല മറച്ചുവെക്കുന്നതിലും പ്രതികളെ സംരക്ഷിക്കുന്നതിലും മാധ്യമങ്ങളും കൂട്ടുപ്രതികളാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു. പാവപ്പെട്ട മനുഷ്യരെ പിറന്ന മണ്ണിൽ കൃഷിചെയ്തു ജീവിക്കാൻ പോലും അനുവദിക്കാത്ത ഭൂസ്വാമിമാരുടെയും അവർക്ക് സംരക്ഷണ കവചമൊരുക്കുന്ന ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും ചെയ്തികൾ അപ്ഫ്രണ്ട് സ്റ്റോറീസ് പരിശോധിക്കുന്നു.