ഇറാനിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് പ്രകൃതി വാതകമെത്തിക്കാൻ വിഭാവനം ചെയ്ത ഒരു സ്വപ്നപദ്ധതിയുണ്ടായിരുന്നു. അമേരിക്കക്കായിരുന്നു ആ പദ്ധതിയോട് എതിർപ്പ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയത്തിലും സമ്പദ്ഘടനയിലും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമായിരുന്നു ആ പദ്ധതി തകർക്കാൻ കൂട്ട് നിൽക്കുകയായിരുന്നു മൻമോഹൻ സിങ്ങും കോൺഗ്രസ്സുകാരും. ഇറാനിൽ നിന്ന് ഇന്ധനം വാങ്ങുന്നത് നിർത്തുന്നതിനു അമേരിക്ക അനുവദിച്ച സമയം അവസാനിക്കുന്ന സാഹചര്യത്തിൽ ഐപിഐ പദ്ധതിയെക്കുറിച്ചു ദീപ ഡേവിഡ് എഴുതുന്നു.