നിപയെ ഭയക്കരുത്, ജാഗ്രത പാലിക്കണം
Health

നിപയെ ഭയക്കരുത്, ജാഗ്രത പാലിക്കണം

Upfront Stories

Upfront Stories

നിപ്പ സ്ഥിരീകരിച്ചോ ഇല്ലയോ എന്ന ആശങ്കയേക്കാൾ പ്രസക്തം ഇനി നാം നിപ്പയെ ഭയക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ്. വേണ്ട എന്നത് തന്നെയാണ് ഉത്തരം. ലോകത്തിനു മാതൃകയെന്നോണം അന്തര്‍ദേശീയ തലത്തില്‍ തന്നെ സംസ്ഥാനത്തിന്റെ യശസ്സുയര്‍ത്തിയ രീതിയിലാണ് നിപ്പയെ കേരളം കൃത്യം ഒരു വർഷം മുൻപ് നേരിട്ടത്. എന്നാൽ ഇത്തവണ മുൻകരുതലെന്നോണം എറണാകുളം തൃശൂർ ഇടുക്കി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഡി എം ഓ അടങ്ങുന്ന സംഘം പ്രതിരോധിക്കാനുള്ള മരുന്ന് ഓസ്‌ട്രേലിയയിൽ നിന്നും എത്തിച്ചത് തുടങ്ങി എല്ലാ വിധ മുൻകരുതലുകളും എടുത്തു കഴിഞ്ഞിരിക്കുന്നു. നിരീക്ഷണ വിധേയേനായ വടക്കൻ പറവൂർ സ്വദേശി സഞ്ചരിച്ച മുഴുവൻ സ്ഥലങ്ങളിലും മെഡിക്കൽ സംഘം പരിശോധിച്ച് വരികയാണ്. ഒപ്പം മെഡിക്കൽ കോളേജ് ആശുപത്രി അടക്കമുള്ള ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിനു ആവശ്യമായ സജ്ജീകരണങ്ങൾ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു. അപ്പ്ഫ്രന്റ് പരിശോധിക്കുന്നു നിപയിൽ ആശങ്കപെടേണ്ടതുണ്ടോ?

Upfront Stories
www.upfrontstories.com