1999 ജൂലൈ 12നാണ‌് പൊതുസ്ഥലത്ത‌് പുകവലി നിരോധിച്ച‌് ഹൈക്കോടതി ഉത്തരവിട്ടത‌്. ഈ ചരിത്രവിധി പിന്നീട‌് മറ്റ‌് രാജ്യങ്ങൾക്കും വഴികാട്ടിയാകുകയായിരുന്നു. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച‌് കോടതി ഉത്തരവിടുന്നത‌് ലോകചരിത്രത്തിൽത്തന്നെ ആദ്യത്തെ സംഭവമായിരുന്നു. സിനിമ തിയറ്ററിലും സർക്കാർ ഓഫീസുകളിലും ബസ‌് സ‌്റ്റോപ്പുകളിലും എന്തിന‌് സ‌്കൂൾ വളപ്പിൽപോലും പുക വലിക്കുന്നവർ മുമ്പ് ധരാളമുണ്ടായിരുന്നു. വലിക്കുന്നവരെക്കാൾ പണി കിട്ടുന്നത് പുക ശ്വസിക്കുന്നവർക്കാണെന്നുളള കണ്ടെത്തലാണ് സുപ്രധാന വിധിക്ക് പിന്നിലുണ്ടായ ഘടകം