ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ സർക്കാരാണ് കേരളത്തിൽ 1957 ഏപ്രിലിൽ ഇ.എം.എസ് ന്റെ നേതൃത്വത്തിൽ നിലവിൽവന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ പ്രത്യയശാസ്ത്രം പ്രചരിക്കുക പാർലമെന്ററി രാഷ്ട്രീയത്തിന്റെ രീതിയിലൂടെയാണ്. കേരളത്തിലെ പതിനാലാം നിയമസഭയുടെ നാലാം വർഷം പൂർത്തിയാക്കുകയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവിതനിലവാരത്തിന്റെ കാര്യത്തിൽ ഒരുപാട് മുന്നോട്ടുപോയ ഒരു സമൂഹമാണ് നമ്മൾ. ആ മുന്നേറ്റത്തിൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ പങ്ക് നിസ്തുലമാണ്.