ചരിത്രത്തിലാദ്യമായി ഇതാ ഒരു ട്രാൻസ്‌ജെൻഡർ കവയിത്രിയുടെ രചന യൂണിവേഴ്‌സിറ്റി സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിജയരാജ മല്ലികയുടെ മരണാനന്തരം എന്ന കവിതയാണ്‌ എംജി യൂണിവേഴ്‌സിറ്റിയുടെ എംഎ മലയാളം പാഠ്യപദ്ധതിയിൽ ഉൾച്ചേർത്തിരിക്കുന്നത്‌. ട്രാൻസ്‌ജെൻഡറുകളുടെ ജീവിതത്തിലേക്കുള്ള മറ്റുള്ളവരുടെ എത്തിനോട്ടത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന മരണാനന്തരം ചിന്ത പബ്ലിഷേഴ്‌സ്‌ കഴിഞ്ഞ വർഷം പുറത്തിറക്കിയ ദൈവത്തിന്റെ മകൾ എന്ന സമാഹാരത്തിലാണുള്ളത്‌. ഒരു സർവകലാശാല ട്രാൻസ്‌ജെൻഡർ സമൂഹത്തെ അംഗീകരിച്ചിരിക്കയാണ്‌ ഇതിലൂടെ ചെയ്‌തതെന്ന്‌ വിജയരാജ മല്ലിക പറയുന്നു.