ചില പ്രകൃതി വിരുദ്ധമായ ചിന്തകൾ
Environment

ചില പ്രകൃതി വിരുദ്ധമായ ചിന്തകൾ

പ്രകൃതിയെക്കുറിച്ച് നമ്മുടെ ചില ചിന്തകളെ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിശകലനം ചെയ്യുന്നു, സൈക്കോളജിസ്റ് ആയ റോബിൻ കെ. മാത്യു

Sajith Subramanian

"ചില പ്രകൃതി വിരുദ്ധമായ ചിന്തകൾ.

ലോകത്തിലെ ഏറ്റവും വല്ല്യ സർപ്പങ്ങളിൽ ഒന്നാണ് അനകോണ്ട. സൗത്ത് അമേരിക്കൻ വനങ്ങളിൽ ആണ് ഇത് കാണപെടുന്നത്.

മൈസൂരിലെ സൂവിൽ ഒരു കണ്ണാടി ചില്ലിനുള്ളിൽ നിന്ന് നോക്കിയാൽ ഒരു അനാക്കോണ്ടയെ കാണാം .ആ ജീവിയെ കുറിച്ചുള്ള ഡിസ്‌ക്രിപ്‌ഷനിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.

ഇതിന്റെ കാട്ടിലെ ആയുസ്സ് 10 വർഷമാണ്.ഈ ജീവിയെ മനുഷ്യർ പിടിച്ചു വയ്ക്കുമ്പോൾ അതിന്റെ ആയുസ് എത്രയാകും എന്നറിയുമോ ?

എത്രെയെന്നാണ് നിങ്ങൾ കരുതുന്നത് ?

മനുഷ്യർ പിടിച്ചു വയ്ക്കുമ്പോൾ അതിന്റെ ആയുസ് 8 മുതൽ അഞ്ച് വർഷമായി കുറയും എന്നായിരിക്കും നിങ്ങൾ കരുതുന്നത്.

പക്ഷെ കാട്ടിൽ ജീവിക്കുന്ന അതിനെ നമ്മൾ സംരക്ഷിക്കുമ്പോൾ അതിന്റെ ആയുസ് 20 വർഷമായി വർധിക്കുകയാണ് ചെയ്യുന്നത്.

ഇത് പോലെ തന്നെയാണ് അനേകം ജീവികളുടെ കാര്യം .- പ്രകൃതിയുടെ സ്വഭാവിക വിധിക്ക് കീഴടങ്ങിയിരുന്നെങ്കിൽ ഈ ഭൂമിയിൽ നിന്ന് പണ്ടേ അപ്രത്യക്ഷമാകാവുന്ന ചില ജീവ വർഗങ്ങളുടെ പേര് പറയാം .

അതിൽ ഏറ്റവും പ്രധാനം മനുഷൻ തന്നെയാണ് .

ഇനി മനുഷ്യർ സംരക്ഷിക്കുന്നത് കൊണ്ട് മാത്രം ഇന്നും ഈ ഭൂമുഖത്തു അവശേഷിക്കുന്ന അനേകം ജീവികളുണ്ട്.

അതിൽ ഏറ്റവും പ്രധാനം ജയന്റ് പാണ്ഡെയാണ് .ലക്ഷകണക്കിന് ഡോളറാണ് ചൈനീസ് സർക്കാർ ഈ ജീവിയെ സംരക്ഷിക്കുവാൻ വേണ്ടി ചിലവഴിക്കുന്നത്.

കോഴി,പശു,ആട് ,നായ്ക്കൾ,താറാവ് ഇവയൊക്കെ ഇന്നും ജീവിച്ചിരിക്കുന്നത് മനുഷ്യർ അവയുടെ നിലനിൽപ്പ് ആഗ്രഹിക്കുന്നത് കൊണ്ടാണ്.കാരണം കാട്ടിൽ ജീവിക്കുവാൻ വേണ്ട നാച്ചുറൽ സർവൈവൽ ഇൻസ്റ്റിങ്ക് ഒന്നും ഈ ജീവികളിൽ അവശേഷിക്കുന്നില്ല. കടുവകൾ മുഴുവൻ ചത്തു പോകുന്നു എന്ന് പറഞ്ഞ മനുഷ്യൻ കടുവകളെ സംരക്ഷിക്കാൻ തുടങ്ങി. അതും കോടിക്കണക്കിന് രൂപ ചെലവിട്ട്. നല്ല കാര്യം .. എന്നാൽ നമ്മുടെ പല കാടുകളിലും പല ജീവികളുടേയും ഭീകരമായ പെരുപ്പം തന്നെ ഉണ്ട്.

അത് മനുഷ്യൻറെ നിലനിൽപ്പിനെ ബാധിക്കും.

കാട്ടുപോത്തുകൾ ,പന്നികൾ,ആന കടുവകൾ,പുലികൾ, ചില പക്ഷികൾ ഇവയെല്ലാം ക്രമാതീതമായി വർദ്ധിക്കുകയും മനുഷ്യൻറെ സ്വത്തിനും ജീവനും പ്രശ്നമായി വരികയും ചെയ്യുന്നുണ്ട്.

നമ്മുടെ പൊതു ബോധത്തിൽ കടന്നു കൂട്ടിയിട്ടുള്ള ചില ചിന്തകളാണ് ഇനി പറയുന്നത് ..

മനുഷ്യർ പ്രകൃതി വിരുദ്ധർ ആണ്.

മനുഷ്യർ ഈ പ്രകൃതിയെ മുഴുവൻ നശിപ്പിക്കുന്നു .

നമ്മുടെ വനങ്ങളും വൃക്ഷങ്ങളും ഒക്കെ ക്രമാതീതമായി കുറഞ്ഞു വരികയാണ് ...

പ്രകൃതി നമുക്ക് വേണ്ടത് ഒക്കെ തരുന്നു.

പ്രകൃതി വിരുദ്ധമായി ജീവിച്ചത് കൊണ്ടാണ് നമുക്ക് ഈ രോഗങ്ങൾ എല്ലാം വരുന്നത്

.

നാച്ചുറൽ ആയത് എല്ലാം നല്ലതാണ് .

ഈ ചിന്തകളുടെയൊക്കെ മനശാസ്ത്രം വശങ്ങൾ.

രണ്ടു കാര്യങ്ങളാണ് .

ഒന്ന് :

മനുഷ്യർ സൃഷ്ടിയുടെ മകുടമാണ് എന്നും ബാക്കിയുള്ളതെല്ലാം മനുഷ്യർക്ക് വേണ്ടി ഉള്ളതാണ് എന്നു മതപരമായ ചിന്ത..

രണ്ടു

പ്രകൃതി എന്ന് പറയുന്നത് ഒരു ശക്തിയാണെന്നും ,അത് രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യും എന്നുമുള്ള മാജിക്കൽ തിങ്കിങ്..

ഈ രണ്ടു ചിന്തകളും തെറ്റാണ്.

മനുഷ്യന് വേണ്ടിയാണ് ഈ ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചിരിക്കുന്നത് എന്ന് പറയുന്ന അതേ വികല ചിന്തയാണ് ഈ ഭൂമിയെ നശിപ്പിക്കുന്നത് മനുഷ്യനാണെന്ന് പ്രകൃതി തീവ്രവാദികളുടെ ചിന്ത

. മനുഷ്യകുലത്തിന് അതിജീവനത്തിൽ രണ്ട് ഓപ്ഷൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഒന്നുകിൽ കൂട്ടത്തോടെ മരിക്കുക, അല്ലെങ്കിൽ പ്രകൃതിയിലെ വിഭവങ്ങൾ ചൂഷണം ചെയ്തു, നമുക്ക് എതിരായി നിൽക്കുന്നത് ഇല്ലാതാക്കി അതിജീവിക്കുക.

മനുഷ്യരെയോ മറ്റേതെ

ങ്കിലും ജീവിയോ സംരക്ഷിക്കുക എന്നൊരു ധർമ്മവും പ്രകൃതിക്കില്ല.പ്രകൃതി എന്നൊരു ശക്തിയും ഇല്ല. ഈ പ്രകൃതിയുടെ ഭാഗം തന്നെയാണ് മനുഷ്യർ .

പ്രക്തിയോട് ഇണങ്ങി ജീവിച്ചിരുന്നെവെങ്കിൽ എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യ വർഗ്ഗം ഈ ഭൂമിയിൽ നിന്ന് തുടച്ചു മാറ്റപ്പെട്ടേനെ ?

മനുഷ്യർ തീ കണ്ടു പിടിച്ചതും,അത് ഉപയോഗിക്കുവാൻ പഠിച്ചതും ഒന്നും പ്രകൃതിയുടെ കാരുണ്യമല്ല.

കൃഷി തന്നെ പ്രകൃതി വിരുദ്ധമല്ലേ?

ഇനി ജൈവ ഓർഗാനിക് വാദികളോട് - സ്വാന്ത്ര്യം കിട്ടി അധികം താമസിക്കാതെ തന്നെ ഇന്ത്യക്കാർ മുഴുവൻ പട്ടിണി കിടന്നു മരിക്കും എന്നാണ് പ്രശസ്ത സാമ്പത്തിക വിദഗ്‌ധൻ കരുതിയിരുന്നത്.

ഇന്ത്യ ഉൾപ്പടെ ലോകത്തുള്ള സകല മനുഷ്യരും ക്ഷാമം മൂലം നശിച്ചു പോകാത്തതിന് ഒരേ ഒരു കാരണം നിങ്ങൾ പറയുന്ന പ്രകൃതി വിരുദ്ധത തന്നെയാണ് -നമ്മൾ ശാസ്ത്രീയമായ കൃഷി രീതികൾ അവലമ്പിച്ചു ,ജെനെറ്റിക്കലി മോഡിഫിയിഡ് ആയിട്ടുള്ള വിളകൾ,ഇറച്ചി കോഴികൾ,ക്ഷീര കൃഷി ഇവയെല്ലാം മൂലം ഇന്ന് നമ്മുക്ക് ഭക്ഷണം അധികപ്പറ്റായി .

ലോകത്തു പട്ടിണി കിടന്നു മരിക്കുന്നതിന്റെ എത്രയോ ഇരട്ടി അമിത വണ്ണം മൂലം ആളുകൾ മരിക്കുന്നു,

നമ്മുടെ നെൽ വയലുകൾ മുഴുവൻ നികത്തി പ്രകൃതിയെ നമ്മൾ നശിപ്പിച്ചു എന്ന് പറയുമ്പോൾ ഒരു കാര്യം ഓർക്കുക ,നമ്മുടെ സംസ്‌ഥാനം മുഴുവൻ വയലുകൾ പൂത്തുലഞ്ഞു നിന്ന സമയത് നമുക്ക് ആവശ്യത്തിന് അരിയുണ്ടായിരുന്നോ ?

പണ്ടൊക്കെ നമ്മുടെ നാട്ടിലെ കല്യാണക്കുറികളിൽ ഇങ്ങനെ എഴുതിയിരുന്നു..

" കല്യാണത്തിന് വരുന്നവർ ഒരു പിടി അരികൂടി കൊണ്ടുവരുക". അതിൽ നിന്ന് കാലമെത്രയോ മാറി ..അരി എന്നത് വളരെ വിലപിടിപ്പുള്ള ,ദൗർലഭ്യമുള്ള സംഗതിയിൽ നിന്ന് ചോറ് എല്ലിനിടയിൽ കുത്തുന്ന അവസ്ഥയെത്തിയത് ശാസ്ത്രീയമായ കൃഷി കൊണ്ടാണ്.

ഓർഗാനിക് കൃഷിയും,പ്രകൃതിവാദവും എല്ലാം ഒരു തരം അശാസ്ത്രിയ മിഥ്യാബോധം മാത്രമാണ്.നമ്മൾക്ക് ഇന്ന് ഭക്ഷണ സമൃദ്ധിയുണ്ടെങ്കിൽ അതിന് കാരണം ഭക്ഷ്യ ശാസ്ത്രജ്ഞനായ നോർമൻ ബൊർലോഗും ,. ഹരിതവിപ്ലവത്തിന് നായകനായ MS സ്വാമി നാഥനും ക്ഷീര വിപ്ലവത്തിൻറെ പിതാവ് വർഗീസ് കുര്യനും ഒക്കെയാണ്.

വനങ്ങളുടെ കാര്യം :ഇന്ത്യയിലും ചൈനയിലും വനത്തിന്റെ അളവ് കുറയുകല്ല ,കൂടുകയാണ് ചെയ്തിട്ടുള്ളത്.

നാച്ചുറൽ എന്ന വാക്കാണ് എവിടെയും കേൾക്കുന്നത്, പാമ്പിന്റെ വിഷം,ഒതളങ്ങ ,അൾട്രാ വലയലറ്റ് റെ ,കൊടുംകാറ്റ്,അഗ്നിപർവതങ്ങൾ ,രോഗാണുക്കൾ ഇവയൊക്കെ നാച്ചുറൽ തന്നെയല്ലേ? ഇവയെ നിങ്ങൾ സ്നേഹിക്കുമോ?

ആന്റിബയോട്ടിക്കുകൾ,ആശുപത്രീകൾ,റോഡുകൾ,വിമാനങ്ങൾ അങ്ങനെ പ്രകൃതി വിരുദ്ധമായ ഏലാം നിങ്ങൾ ഉപേക്ഷിക്കുകയാണെങ്കിൽ ,ഒരു വഴി മാത്രമേ നിങ്ങളുടെ മുൻപിൽ ഉള്ളു ..വസ്ത്രം പോലും ഉപേക്ഷിച്ചു കാട്ടിലേക്ക് പോവുക

നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നതും രക്ഷിക്കുന്നതുമെല്ലാം നമ്മുടെ സുരക്ഷയെയും ആവശ്യങ്ങളേയും കരുതി മാത്രമാണ്.ഇതിന്റ അർഥം നമ്മൾക്ക് ഇഷ്ട്ടം പോലെ പരിസ്ഥിതിയിൽ തോന്ന്യവാസം നടത്താം എന്നല്ല.പ്ലാസ്റ്റിക്കും,പുകകളും,കോണ്ക്രീറ്റ്. വെസ്റ്റുകളും,മറ്റു വാതകങ്ങളും എല്ലാം നമ്മുടെ അതിജീവനത്തിന്റെ ഭാഗമായി ഉണ്ടായതാണ്..

അതില്ലാതെ നമുക്ക് ജീവിക്കാൻ സാധിക്കുമായിരുന്നില്ല.. നമ്മൾ ഇനിയും അതിജീവിച്ചു മുന്നേറും. . അല്ലാതെ പ്രകൃതിയെ നമ്മൾ ബലാൽസംഘം ചെയ്യുന്നു എന്നുള്ള പരിസ്ഥിതി തീവ്രവാദം മറ്റൊരു മനോവിഭ്രാന്തി മാത്രമാണ്.

ഇനി മാധ്യമങ്ങളിൽ സ്ഥിരം കാണുന്ന ഒരു പ്രയോഗമാണ് "പ്രകൃതി വിരുദ്ദ പീഡനം;

"പ്രകൃതി വിരുദ്ദ പീഡനം;എന്ന് പറയുമ്പോൾ പ്രകൃതി അനുശാസിക്കുന്ന ശാസ്ത്രീയമായ ,നാച്ചുറലായ,ഓർഗാനിക്ക് ആയ പീഡന മുറകളും ഉണ്ട് എന്നല്ലേ അർത്ഥം "

Upfront Stories
www.upfrontstories.com