മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. പാർലമെന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിനു വേണ്ടി കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയിലേക്ക് അയക്കപ്പെടുന്ന കേരള പൊലീസ് സംഘത്തിന്റെ കഥയാണ് ഈ ചലച്ചിത്രത്തിൽ പറയുന്നത്. സിനിമയിലേതിന് സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ കേരള പോലീസിലെ എസ്ഐ ആയിട്ടുളള കെ ജയചന്ദ്രൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ്…