രാഷ്ട്രീയമായ ധീരത, സർഗാത്മകമായ സത്യസന്ധത. പോളി വർഗീസ് എന്ന മോഹന വീണ വാദകന്റെ കലാ ജീവിതവും വ്യക്തി ജീവിതവും വേറിട്ട് നിൽക്കുന്നത് ഈ ഘടകങ്ങൾ കൊണ്ടാണ്. അസാധാരണവും അപരിചിതവുമായ ജീവിതത്തിന്റെ കടലാഴങ്ങളിൽ സ്ഫുടം ചെയ്തെടുത്ത സംഗീത ജീവിതം. പോളി എന്ന സംഗീതജ്ഞനെയും കവിയെയും അടുത്തറിയുക.