മലയാളത്തിലെ പ്രശസ്ത ഗായികയായ പുഷ്പവതി സാൾട്ട് എൻ പെപ്പർ, വിക്രമാദിത്യൻ തുടങ്ങിയ മലയാള സിനിമകളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയായി. കബീർ, ശ്രീ നാരായണ ഗുരു, പൊയ്കയിൽ അപ്പച്ചൻ, കമല സുരയ്യ (മാധവിക്കുട്ടി) എന്നിവരുടെ നിരവധി കൃതികളുടെ സംഗീതാവിഷ്കാരത്തിലൂടെ അവർ സംഗീതത്തിൽ പുതിയ വഴികൾ തീർത്തു. ആസാദി സോംഗ് ഉൾപ്പെടെയുള്ള സംഗീത പരീക്ഷണങ്ങളും വനിതാ മതിലിന്റെ മാർച്ചിങ് സോങ്ങുകളും വലിയ ആരാധകരെ ഉണ്ടാക്കാൻ കാരണമായി. ലിംഗവിവേചനത്തിനും ജാതി വിവേചനത്തിനുമെതിരെ സ്വീകരിച്ച കടുത്ത നിലപാട് മറ്റ് ഗായകരിൽ നിന്നും പുഷ്പവതിയെ വ്യത്യസ്തയാക്കുന്നു.