കഴിഞ്ഞ 5 വർഷക്കാലം രാജ്യം ഭരിച്ച ബിജെപി അനേകം പദ്ധതികളാണ് അവതരിപ്പിച്ചത്.. ഇത് കുറേ ആളുകൾക്ക് ഗുണം ചെയ്യുകയും ചെയ്തു.. പക്ഷേ ഗുണം ചെയ്തത് അത്രയും കോർപ്പറേറ്റുകൾക്കാണെന്ന് മാത്രം.. ഉദാഹരണത്തിന് പ്രധാനമന്ത്രിയുടെ തൊഴിൽ പദ്ധതി പുതിയ തൊഴിലുകൾ സൃഷ്ടിച്ചില്ല എന്നുമാത്രമല്ല, സർക്കാരിന്റെ കാലത്ത് ഭീമമായ തൊഴിൽ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കർഷകർക്കായി അവതരിപ്പിച്ച ഫസൽ ഭീമാ യോജന കർഷകരേക്കാൾ കൂടുതൽ കോർപ്പറേറ്റുകൾക്ക് ഗുണം ചെയ്തു. ഇങ്ങനെ നീളുന്നു പ്രഹസനപരമായിറക്കിയ പദ്ധതികളുടെ എണ്ണം