ചുവപ്പും പച്ചയും വര്‍ഗസമരസരണിയും
Development

ചുവപ്പും പച്ചയും വര്‍ഗസമരസരണിയും

ജൈവവൈവിധ്യം എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ ഉള്ള പ്രധാനപ്രശ്നം എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശം ഭൂമിയിൽ ഉണ്ടാകണമെന്നതാണ്. എല്ലാ ജീവജാലങ്ങളും എന്നതു പോയിട്ട്, ഏതെങ്കിലും ജീവജാലങ്ങളെങ്കിലും ഭൂമിയിൽ അവശേഷിക്കാൻ സാധ്യയുണ്ടോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടൽ മറ്റെല്ലാറ്റിൻറെയുമെന്നപോലെ മനുഷ്യന്റെയും നിലനിൽപിന് ഭീഷണിയാകുമെന്ന നിലയിലേയ്ക്ക് എത്തിയിട്ട് കാലമേറെയായി. എല്ലാം മനുഷ്യനുവേണ്ടി; മനുഷ്യനുമാത്രം വേണ്ടി; അതിൽത്തന്നെ കുറച്ചുപേർക്കുമാത്രം വേണ്ടി എന്ന രീതിയിലാണ് പ്രകൃതിചൂഷണം നടക്കുന്നത്. "മുതലാളിത്തകൃഷി തൊഴിലാളിയെ എന്നതുപോലെ എല്ലാ വിഭവങ്ങളുടെയും ശ്രോതസ്സായ പ്രകൃതിയെയും അടിതുരന്നു തീർക്കുന്നു" എന്ന് മാർക്സ് എഴുതിയത് എത്ര ശരിയാണെന്ന് ഓർമിപ്പിക്കുന്നതാണ് ഇന്നത്തെ സ്ഥിതിഗതികൾ.

Lekshmi Dinachandran

Lekshmi Dinachandran

Upfront Stories
www.upfrontstories.com