മലയാളത്തിൽ ഗീതാഞ്ജലിക്ക് ദശക്കണക്കിന് പരിഭാഷകളുണ്ട്. മഹാകവി ജിയുടെയും ഏറ്റുമാനൂർ സോമദാസന്റെയും, എൻ കെ ദേശത്തിന്റെയും, നിത്യചൈതന്യ യതിയുടെയും , കെ ജയകുമാറിന്റെയും, കെ വി സജയിന്റെയും തുടങ്ങി അത് നീളുന്നു. അതിൽ നിന്നുമൊക്കെ വ്യത്യസ്തമായി രാഷ്ട്രീയക്കാരനായ നിരന്തരം രാഷ്ട്രീയം നിരീക്ഷിക്കുന്ന ടാഗോറിനെക്കുറിച്ച് ഗീതാഞ്ജലി മൊഴിമാറ്റിയ എൻ പി ചന്ദ്രശേഖരൻ സംസാരിക്കുന്നു