അഞ്ചുതെങ്ങു മുതല്‍ പൊഴിയൂര്‍വരെയുള്ള മുപ്പത്തിരണ്ടു തുറകളില്‍ മത്സ്യത്തൊഴിലാളികളുടെ സംസ്കാരത്തിന് കടലിനോളം ആഴവും വിസ്തൃതിയുമുണ്ട്. ലിപിയില്ലാത്ത സ്വന്തം ഭാഷയും ആ ഭാഷയില്‍ പാട്ടുകളുമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പൂര്‍വികര്‍ വാമൊഴിയായി കൈമാറിയ പാട്ടുകള്‍. നാടോടി സാഹിത്യത്തില്‍ ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. തിരുവനന്തപുരം പുതിയതുറയിലെ കടല്‍പ്പാട്ടുകാരെക്കുറിച്ച്.