ഹിറ്റ്ലറുടെ ഭരണം അവശേഷിപ്പിച്ച ഭയാനകമായ ബിംബങ്ങൾ ജർമനിയിലൂടെ സഞ്ചരിക്കുന്ന യാത്രികർ കാണാതെ പോകുന്നില്ല. നാസി ജർമനിയിൽ നടപ്പായ വംശഹത്യയുടെ ശേഷിപ്പുകൾ ഇപ്പോഴും അവിടെയുണ്ട്. കോൺസൻട്രേഷൻ ക്യാമ്പുകൾ അടക്കമുള്ള കാഴ്ചകളിലൂടെ സഞ്ചരിക്കുകയാണ് മലയാളത്തിലെ ചലച്ചിത്ര പ്രതിഭയായ വിധു വിൻസെന്റ്. എട്ടു പതിറ്റാണ്ടു മുമ്പത്തെ ജർമനിയുടെ അവസ്ഥയെ ഇന്ത്യൻ വർത്തമാനവുമായി താരതമ്യപ്പെടുത്തുന്നു വിധു വിൻസെന്റ് ദൈവം ഒളിവിൽ പോയ നാളുകൾ- ഒരു ജർമൻ യാത്രാനുഭവം എന്ന പുസ്തകത്തിൽ.