പ്രസിദ്ധ പോസ്റ്റ് ഇപ്രഷനിസ്റ്റ് ചിത്രകാരൻ ഏറെക്കാലം ചെലവിട്ടത് താഹിതി എന്ന ദ്വീപിലാണ്. വിൻസെന്റ് വാൻഗോഗിന്റെ ഉറ്റ ചങ്ങാതിയായ പോൾ ഗോഗിന് ജന്മനാടായ ഫ്രാൻസിലെ ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായാണ് തഹിതിയിൽ അഭയം തേടിയത്. ആ നാട്ടിലെ കാഴ്ചകളും ജീവിതവുമാണ് പ്രധാനമായും ചിത്രങ്ങളുടെ ഉള്ളടക്കം. പ്രസന്നമായ വർണങ്ങൾ കൊണ്ടെഴുതിയ ചിത്രങ്ങളാണ് അദ്ദേഹത്തെ സമകാലികരായ മറ്റു ചിത്രകാരന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ചിത്രവർണങ്ങൾ എന്ന പരമ്പരയിലെ ആദ്യ ലക്കത്തിൽ അപ്ഫ്രണ്ട് സ്റ്റോറീസ് പോൾ ഗോഗിനെ പരിചയപ്പെടുത്തുന്നു